അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; കര്‍ണാടകയിലെ പരിപാടി ഉപേക്ഷിച്ചു

SEPTEMBER 19, 2026, 7:43 PM

ഹുബ്ബള്ളി: പുതിയ മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി കര്‍ണാടകയിലെ ഹുബ്ബള്ളിയിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടിയില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ല.

ഭക്ഷ്യവിഷബാധയേറ്റതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം നല്‍കി.

ചികിത്സയ്ക്ക് ശേഷം വൈകിട്ടോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചുവെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam