ചണ്ഡിഗഡ്: ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിംഗ് വിവാഹിതനായി. ടെലിവിഷൻ താരം ചാർലി ചൗഹാനാണ് വധു. സിഖ് ആചാരപ്രകാരമുള്ള ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് താരങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്.
എട്ടു വർഷത്തെ പരിചയത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം. ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ്, മുംബൈ ഇന്ത്യൻസ് താരങ്ങളായ നമൻ ധിർ, അശ്വനി കുമാർ, പഞ്ചാബ് ക്രിക്കറ്റ് താരം ജസീന്ദർ സിംഗ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആശംസ അറിയിച്ചു.
2024ൽ ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ അംഗമായിരുന്ന രമൺദീപ്, 2024 നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ടു ട്വന്റി20കളിലാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
