യുവതിയോട് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാന് സസ്പെൻഷൻ

AUGUST 11, 2026, 4:14 AM

തിരുവനന്തപുരം: യുവതിയോട് ബസിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മന്ത്രി വി. ശിവൻകുട്ടിയുടെ മുൻ ഗൺമാൻ പ്രജീഷ് എസ്. നായർക്ക് സസ്പെൻഷൻ. 

രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതി ഇരുന്ന സീറ്റിന്റെ തൊട്ടുപിന്നിലിരുന്ന പ്രജീഷ്, സീറ്റിന്റെ വശത്തുകൂടി കൈയിട്ട് യുവതിയുടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ആരോപണം.

യുവതി സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.  സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് തലത്തിൽ അന്വേഷണം നടത്തിയത്. 

vachakam
vachakam
vachakam

എസ്എപി അസിസ്റ്റന്റ് കമാൻഡിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രജീഷിന്റെ ഭാഗത്ത് ഗുരുതരമായ പെരുമാറ്റദൂഷ്യം ഉണ്ടായതായി കണ്ടെത്തി. ഇയാളുടെ നടപടി പൊലീസിന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സസ്പെൻഷൻ നടപടി സ്വീകരിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam