തൃശൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ വിവാഹ ബുക്കിങ്ങിൽ റെക്കോർഡ് തിരക്ക്. ഇന്ന് വരെ 392 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 23 ഞായറാഴ്ച വരെ ബുക്കിങ്ങിന് അവസരമുള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം 400 കടന്നേക്കുമെന്നാണ് ദേവസ്വത്തിന്റെ വിലയിരുത്തൽ.
2024 സെപ്റ്റംബർ 8ന് ഗുരുവായൂരിൽ നടന്ന 334 വിവാഹങ്ങളാണ് ഇതുവരെയുള്ള റെക്കോർഡ്. ഇതാണ് ഇത്തവണത്തെ ബുക്കിങ് മറികടക്കാൻ ഒരുങ്ങുന്നത്.
വിവാഹ ബുക്കിങ് ഉയർന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികളുമായി ഗുരുവായൂർ ദേവസ്വവും രംഗത്തെത്തി. നിലവിൽ നാല് വിവാഹ മണ്ഡപങ്ങളാണ് ഗുരുവായൂരിലുള്ളത്. തിരക്ക് കണക്കിലെടുത്ത് അഞ്ച് മണ്ഡപങ്ങൾ കൂടി ഒരുക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം.
ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി വിവാഹ സംഘങ്ങളാണ് ഗുരുവായൂരിലേക്ക് എത്തുന്നത്. ബുക്കിങ് ഇനിയും തുടരുന്നതിനാൽ വിവാഹങ്ങളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
