ഉയരുന്ന ആശങ്ക; മലപ്പുറത്ത് കാണാതാകുന്നവരുടെ എണ്ണം കൂടുന്നു; ഈ വർഷം മാത്രം 363 പേർ

AUGUST 11, 2026, 3:19 AM

മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന എന്ന് റിപ്പോർട്ടുകൾ. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ 363 പേരെയാണ് മലപ്പുറം ജില്ലയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് കേസുകളുടെ എണ്ണം ഉയർന്നത്.

2022ൽ 534 പേരെ കാണാതായപ്പോൾ 2023ൽ ഇത് 536 ആയി. 2024ൽ കാണാതായവരുടെ എണ്ണം 784 ആയി ഉയർന്നു. 2025ൽ 733 പേരെയാണ് കാണാതായതായി റിപ്പോർട്ട് ചെയ്തത്.

വീടുകളിൽനിന്ന് സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിനിടെയാണ് ഭൂരിഭാഗം പേരെയും കാണാതാകുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കാണാതായവരിൽ വലിയൊരു വിഭാഗം പെൺകുട്ടികളും സ്ത്രീകളുമാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.

vachakam
vachakam
vachakam

പൊലീസിന്റെ അന്വേഷണത്തിലൂടെ നിരവധി പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും വിവരമൊന്നും ലഭിക്കാത്തവരും നിരവധിയാണ്. രക്ഷിതാക്കളുമായുള്ള തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങുന്നവരും പ്രണയബന്ധങ്ങളെ തുടർന്ന് ഒളിച്ചോടുന്നവരുമാണ് കാണാതാകുന്നവരിൽ വലിയൊരു വിഭാഗമെന്നാണ് പൊലീസ് അന്വേഷണങ്ങളിൽ വ്യക്തമാകുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന അപരിചിതരുമായി ചുരുങ്ങിയ കാലത്തെ ബന്ധത്തിന്റെ പേരിൽ വീടുവിട്ടിറങ്ങുന്ന പ്രവണതയും വർധിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളെ നിരന്തരം ശിക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷവും ചിലരെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്നതായി വിലയിരുത്തലുണ്ട്.

സംസ്ഥാനത്താകെ ഈ വർഷം ഇതുവരെ 5,253 പേരെയാണ് കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാണാതായി ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം സ്വന്തം നിലയിലുള്ള അന്വേഷണം പരാജയപ്പെട്ടാൽ മാത്രമാണ് പല കുടുംബങ്ങളും പൊലീസിനെ സമീപിക്കുന്നത്. അതിനാൽ ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കാം യഥാർഥത്തിൽ കാണാതാകുന്നവരുടെ എണ്ണമെന്ന സൂചനയും ഉയരുന്നുണ്ട്.

vachakam
vachakam
vachakam

കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങൾ ജാഗ്രത പുലർത്തുന്നതിനൊപ്പം കുട്ടികളുമായും യുവാക്കളുമായും കൂടുതൽ തുറന്ന ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam