വാർദ്ധക്യ പെൻഷൻ അഞ്ച് മാസം തടഞ്ഞുവെച്ചെന്ന് പരാതി; മുസ്‌ലിം ലീഗ് നേതാവിന് ആറ് മാസത്തെ സസ്‌പെൻഷൻ

AUGUST 11, 2026, 4:10 AM

മലപ്പുറം: വാർദ്ധക്യ പെൻഷൻ വിതരണം വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ മുസ്‌ലിം ലീഗ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കുഴിമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് സീനിയർ സെക്രട്ടറി റസാഖ് എക്കാപറമ്പിനെയാണ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

കുഴിമണ്ണ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ റസാഖായിരുന്നു നിരവധി പേരുടെ വീടുകളിൽ പെൻഷൻ എത്തിച്ച് നൽകിയിരുന്നത്. എന്നാൽ കുഴിമണ്ണ ആലിഞ്ചുവട് സ്വദേശി ഇത്തിമയുടെ അഞ്ച് മാസത്തെ വാർദ്ധക്യ പെൻഷൻ ലഭിക്കാതെ വന്നതോടെയാണ് പരാതി ഉയർന്നത്.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഇത്തിമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. പരാതിക്ക് പിന്നാലെ റസാഖ് ഇത്തിമയുടെ വീട്ടിലെത്തി അഞ്ച് മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകിയിരുന്നു.

vachakam
vachakam
vachakam

സംഭവവുമായി ബന്ധപ്പെട്ട് കുഴിമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് പരാതി ലഭിച്ചതോടെയാണ് പാർട്ടി തലത്തിൽ നടപടി ആരംഭിച്ചത്. പരാതി ഏറനാട് മണ്ഡലം കമ്മിറ്റിയുടെ പരിഗണനയ്ക്കും എത്തി.

തുടർന്നാണ് റസാഖ് എക്കാപറമ്പിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam