ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്‌സിയുടെ 30 ശതമാനത്തോളം ഓഹരികള്‍ വാങ്ങാന്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ഫേസ്ബുക്ക് സഹസ്ഥാപകന്‍ എഡുവാര്‍ഡോ സാവെറിന്‍, പ്രമുഖ വ്യവസായി അമിത് ഭാട്ടിയ എന്നിവരടങ്ങുന്ന നിക്ഷേപക സംഘം ഒരുങ്ങുന്നു.
ക്ലബ്ബിന്റെ നിലവിലെ ഉടമകളായ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പുമായി (FSG) ഏകദേശം 1.35 ബില്യണ്‍ പൗണ്ടിന്റെ കൈമാറ്റ കരാറിനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അമിത് ഭാട്ടിയയുടെ നേതൃത്വത്തിലുള്ള ആയ്ബി ക്യാപിറ്റലാണ് നിക്ഷേപത്തിന് മുന്‍കൈയെടുക്കുന്നത്. ഓഹരി കൈമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
