തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച ശേഷം 15 വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അഖിലാണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് അഖിൽ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ വെക്കേഷൻ സമയത്ത് പുറത്തുപോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് ആദ്യം മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. പിന്നീട് പെൺകുട്ടിയോട് സംസാരിച്ചപ്പോഴാണ് ഇൻസ്റ്റഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്ന് മാതാപിതാക്കൾക്ക് മനസ്സിലായത്.
തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് അഖിലാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയത്. പോത്തൻകോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
