തിരുവനന്തപുരം: എൻഎസ്എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെബി ഗണേഷ് കുമാർ.ഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം എൻഎസ്എസിന് വേണോ എന്ന് സമുദായം ചിന്തിക്കണമെന്ന് അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം മന്നം ക്ലബിൽ ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് എൻഎസ്എസ് അനുമതി നിഷേധിച്ചിരുന്നു.ഇതിന് പിന്നാലെ പ്രസ് ക്ലബിൽ നടന്ന ചടങ്ങിലായിരുന്നു ഗണേഷ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദില്ലിയിലെ പാറ്റ സമരം പോലെ നായന്മാർ നേതൃത്വത്തിനെതിരെ ഉയരണം. എൻഎസ്എസിന്‍റെ എല്ലാ താലൂക്ക് യൂണിയന്‍റെയും അക്കൗണ്ടുകളിലെ പണം ഒറ്റ ദിവസം കൊണ്ട് പിൻവലിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ഗണേഷ് കുമാർ വിമർശനമുന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
