കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു

AUGUST 12, 2026, 6:26 AM

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു.പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്നും ലോഡുമായി തിരികെ പോകുമ്പോഴായിരുന്നു തീപിടുത്തം ഉണ്ടായത്. 

ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.എതിർ ദിശയിൽ വന്നവർ ലോറിയിൽ നിന്നും പുക ഉയരുന്ന കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ മൂന്നു പേരും വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

കോന്നി ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു.കൂടൽ പോലീസ് സ്ഥലത്തെത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam