കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് വർഷങ്ങളായി താമസിച്ചുവരുന്ന വീടും കടയും ഉടമകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. അബ്ദുൽ വാഹിദും സുഹറാ ബീവിയും വർഷങ്ങളായി താമസിച്ചു വന്നിരുന്ന കടയോട് കൂടിയ വീടാണ് ഉടമകൾ പൂർണ്ണമായും തകർത്തത്.
അൻവർ, ദിൽവർ എന്നിവരുടെ നേതൃത്വത്തിലാണ് വീട് തകർത്തതെന്ന് ദമ്പതികൾ ആരോപിക്കുന്നു. വീട് തകർത്തതോടെ ഇവരുടെ വസ്ത്രങ്ങളും മറ്റ് വീട്ടുസാധനങ്ങളും അടക്കം അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട നിലയിലാണ്.
വാടകക്കാരും ഉടമകളും തമ്മിൽ വിഷയത്തിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. തങ്ങൾ പരാതി നൽകുന്നതിനായി പൊലീസ് സ്റ്റേഷനിൽ പോയിരുന്ന സമയത്താണ് ഉടമസ്ഥർ ഈ ക്രൂരത കാട്ടിയതെന്ന് ദമ്പതികൾ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
