മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണം; റെയിൽവേ മന്ത്രിക്ക് കത്തയച്ച് ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ

AUGUST 12, 2026, 4:53 AM

മുംബൈ: മുംബൈയിലെ ലോക്കൽ ട്രെയിനിൽ ജെൻസികൾക്ക് റിസർവ്ഡ് കോച്ച് അനുവദിക്കണമെന്ന ആവശ്യവുമായി കോർപ്പറേഷൻ ബിജെപി കൗൺസിലർ തേജസ്വി ഘോൽസാൽക്കർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. 

സെൻട്രൽ, വെസ്റ്റേൺ റൂട്ടുകളിലെ ട്രെയിനുകളിൽ 3 കോച്ചുകൾ ജെൻസി ജെൻ ആൽഫ കുട്ടികൾക്കു നൽകണമെന്നാണ് ആവശ്യം.പുലർച്ചെ അഞ്ചുമണി മുതൽ 11 മണി വരെയുള്ള തിരക്കുള്ള സമയങ്ങളിൽ വിദ്യാർത്ഥികളുടെ യാത്ര സൗകര്യമാണ് ലക്ഷ്യമെന്ന് തേജസ്വി വ്യക്തമാക്കി.

വിദ്യാർത്ഥിയായിരുന്നപ്പോൾ ലോക്കൽ ട്രെയിനിലെ യാത്ര എത്രത്തോളം ദുഷ്കരമായിരുന്നുവെന്ന് താൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് ഘോസൽക്കർ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ, രാജ്യത്തിന്റെ ഭാവിശക്തികളായ വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതിനും സെൻട്രൽ, വെസ്റ്റേൺ റെയിൽവേകളിൽ അവർക്ക് സുഗമമായി യാത്ര ചെയ്യുന്നതിനും സഹായിക്കുന്ന വിധത്തിൽ മൂന്ന് കോച്ചുകൾ അവർക്കായി സംവരണം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

തന്റെ ആവശ്യം പരിഗണിക്കണമെന്നും അതിൽ തീരുമാനമെടുക്കണമെന്നും അവർ പറഞ്ഞു. തീരുമാനം കൈക്കൊണ്ടുകഴിഞ്ഞാൽ, മുംബൈ ലോക്കൽ ട്രെയിനുകളിലെ ഈ സംവരണ കോച്ചുകളിൽ 'വിദ്യാർത്ഥികൾക്കായി' എന്ന് രേഖപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam