പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് എരുത്തേമ്പതി വണ്ണാമട സ്വദേശികളായ ഉണ്ണിക്കൃഷ്ണന്റെയും ചിത്രയുടെയും മകൾ അശ്വിനി (13) ആണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ബാധിച്ചത്. തുടർന്ന് വീട്ടുകാർ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് അശ്വിനിയുടെ മരണം സംഭവിച്ചത്.
പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് 13കാരിയുടെ മരണം. രണ്ടര മാസത്തിനിടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്.
കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 139 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജൂലൈയിൽ ആകെ 295 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഓഗസ്റ്റ് ആദ്യവാരം പിന്നിടുമ്പോഴേക്കും ജൂലൈയെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
