തിരുവനന്തപുരം: ഓണക്കാലത്ത് ഗാർഹിക പാചകവാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്കാണ് മന്ത്രി കത്തയച്ചത്.
നിലവിൽ ഗാർഹിക എൽപിജി റീഫിൽ ബുക്കിങ്ങിന് ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവുമാണ് കാത്തിരിപ്പ് കാലയളവ്. ഓണക്കാലത്ത് പാചകവാതകത്തിന്റെ ആവശ്യകത സാധാരണയേക്കാൾ വർധിക്കുന്നതിനാൽ ഈ നിയന്ത്രണങ്ങൾ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
എൽപിജി ക്ഷാമം ഒഴിവാക്കുന്നതിനായി സംസ്ഥാനത്ത് ഗ്യാസ് റീഫിൽ ബുക്കിങ്ങിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉത്സവകാലത്ത് പാചകവാതകത്തിന്റെ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
എൽപിജി ലഭ്യത ഏറ്റവും ആവശ്യമുള്ള സമയമാണ് ഉത്സവ സീസണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് വീടുകളിൽ സാധാരണ ഉപയോഗത്തേക്കാൾ കൂടുതൽ പാചകവാതകം ആവശ്യമായി വരും. കൂടാതെ ഓണം ആഘോഷിക്കുന്നതിനായി ദൂരസ്ഥലങ്ങളിൽ നിന്ന് ഉൾപ്പെടെ കുടുംബാംഗങ്ങളും ബന്ധുക്കളും വീടുകളിലെത്തുന്ന സമയമായതിനാൽ ഗാർഹിക പാചകവാതകത്തിന്റെ ആവശ്യകത ഇനിയും ഉയരുമെന്നും കത്തിൽ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് സമയബന്ധിതമായി എൽപിജി റീഫിൽ ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
