അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന പുതിയ ചിത്രം 'ഹൈവാന്റെ' റിലീസിന് മുന്നോടിയായി നടന്‍ സെയ്ഫ് അലി ഖാനെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. സെയ്ഫ് ഒരു മികച്ച നടനാണെന്നും അതോടൊപ്പം അല്പം അത്യാഗ്രഹമുള്ള, എന്നാല്‍ പൂര്‍ണ്ണമായും സംവിധായകനെ അനുസരിക്കുന്ന കലാകാരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
കഥാപാത്രത്തെക്കുറിച്ച് വിശദമായി ചോദിച്ചറിയുന്ന രീതിയാണ് സെയ്ഫിന്റേതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചുകഴിഞ്ഞാല്‍ അദ്ദേഹം പൂര്‍ണ്ണമായും സംവിധായകന് വഴങ്ങും. പക്വതയുള്ള ഒരു കുട്ടിയെപ്പോലെയാണ് എനിക്ക് അദ്ദേഹത്തെ തോന്നിയത്. ഷൂട്ടിങ് തുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ സംശയങ്ങളൊന്നും ചോദിക്കാതിരുന്നതിനെക്കുറിച്ച് തിരക്കിയ എന്നോട്, എന്താണ് ചെയ്യേണ്ടതെന്ന് ഇപ്പോള്‍ വ്യക്തമായി മനസ്സിലായിട്ടുണ്ടെന്നാണ് സെയ്ഫ് മറുപടി നല്‍കിയത്. ഇത് ഞങ്ങള്‍ക്കിടയിലെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.
സെറ്റിലെ സെയ്ഫിന്റെ അച്ചടക്കത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഷൂട്ടിങ് ഇടവേളകളില്‍ ഫോണില്‍ സമയം കളയാതെ പുസ്തകങ്ങള്‍ വായിക്കാനാണ് സെയ്ഫ് സമയം കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന്റെ ഈ വായനാശീലം സംഭാഷണങ്ങളെ കൂടുതല്‍ രസകരമാക്കി. കൂടാതെ താന്‍ ക്രിക്കറ്റ് ഇതിഹാസം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ വലിയൊരു ആരാധകനായതിനാല്‍ അദ്ദേഹത്തിന്റെ മകനായ സെയ്ഫിനൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ അക്ഷയ് കുമാര്‍ കാണിച്ച താല്പര്യത്തെക്കുറിച്ചും പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. ഭൂത് ബംഗ്ലായുടെ സെറ്റില്‍ അക്ഷയ് ബീനി ധരിച്ചെത്തിയ ലുക്ക് ഇഷ്ടപ്പെട്ട പ്രിയദര്‍ശന്‍, ഹൈവാനിലും ആ ലുക്ക് വേണമെന്ന് തീരുമാനിക്കുകയായിരുന്നു. കഥ പറഞ്ഞപ്പോള്‍ ആ കഥാപാത്രം ചെയ്യാന്‍ അക്ഷയ് തന്നെ മുന്നോട്ടുവരികയായിരുന്നുവെന്ന് പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തു. അക്ഷയ് കുമാറിലെ നടന്റെ പൂര്‍ണ്ണ കഴിവ് പുറത്തെടുക്കാനുള്ള അവസരമായാണ് താന്‍ ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
18 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ഒരു സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ കാഴ്ചപരിമിതിയുള്ള കഥാപാത്രമായാണ് സെയ്ഫ് എത്തുന്നത്. സെപ്റ്റംബര്‍ 11 ന് ഹൈവാന്‍ തിയേറ്ററുകളില്‍ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
