ബംഗ്ലാദേശിന് മികച്ച സ്‌കോർ

AUGUST 15, 2026, 8:35 AM

ഡാർവിൻ : ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരെ വിറപ്പിച്ച് ബംഗ്ലാദേശ്. ആദ്യദിവസം ഓസ്‌ട്രേലിയയെ 198 റൺസിൽ ആൾഔട്ടാക്കിയ ബംഗ്‌ളാദേശ് മൂന്നാം ദിവസം ഒന്നാം ഇന്നിംഗ്‌സിൽ 426 ന് എല്ലാവരും പുറത്തായി. ബംഗ്‌ളാദേശിനുവേണ്ടി തൻസീദ് ഹസൻ (101) സെഞ്ച്വറിയും ക്യാപ്ടൻ നജ്മുൽ ഹൊസൈൻ ഷന്റോ (84), മെഹന്ദി ഹസൻ മിർസ (65) റൺസും നേടി. ഇപ്പോൾ 228 റൺസ് ലീഡിലാണ് സന്ദർശകർ. ഓസ്‌ട്രേലിയൻ മണ്ണിൽ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്‌ളാദേശി ബാറ്ററാണ് തൻസീദ്.

രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ചായ സമയത്ത് കളി നിർത്തുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയ ഇപ്പോഴും 177 റൺസ് പിന്നിലാണ്. 17 റൺസ് നേടിയ ട്രാവിസ് ഹെഡ് 17ഉം ജേക്ക് വെതർലാൻഡ് 0 ത്തിനും പുറത്തായി. രണ്ട് വിക്കറ്റും ഹസൻ മുഹമ്മദിനാണ്. ലുംബുഷെയിൻ 21ഉം സ്റ്റീവ് സ്മിത്ത് 8 റൺസുമായി പുറത്താകാതെ നിൽക്കുന്നു.

കപിലിനെ കടന്ന് സ്റ്റാർക്ക്

vachakam
vachakam
vachakam

ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ഇതിഹാസം കപിൽദേവിനെ മറികടന്ന് ഓസീസ് ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക്. ബംഗ്‌ളാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ഷദ്മാൻ ഇസ്‌ളാമിനെ പുറത്താക്കി സ്റ്റാർക്ക് കപിലിന്റെ 434 വിക്കറ്റുകൾക്കൊപ്പമെത്തിയിരുന്നു.

ഇന്നലെ ലിട്ടൺ ദാസിനെ പുറത്താക്കി കപിലിനെ മറികടന്ന് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 11-ാം സ്ഥാനത്തേക്കുയർന്നു. അഞ്ചുവിക്കറ്റുകൾ കൂടി നേടിയാൽ 10-ാം സ്ഥാനത്തുള്ള ഡേൽ സ്‌റ്റെയ്‌നിനെ മറികടക്കാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam