ഡാർവിൻ: ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്‌ട്രേലിയ വെറും 198 റൺസിന് പുറത്തായി. ഓപ്പണർമാരായ ട്രാവിസ് ഹെഡ് (39) ജേക്ക് വെതർലാൻഡ് (23) റൺസും എടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും രണ്ട് പേരും കൂടി പുറത്തായതോടെ ഓസ്‌ട്രേലിയ തകർന്നു. പിന്നീട് അർദ്ധസെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് (109 പന്തിൽ 71) റൺസ് നേടി ഓസീസിനെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്.
ആസ്‌ട്രേലിയ്ക്കുവേണ്ടി ലുബുഷെയിൻ (1), കാമറൂൺ ഗ്രീൻ (13), അലക്‌സ് കാരി (19), വെബ്‌സ്റ്റർ (12), ക്യാപ്ടൻ പാറ്റ് കമിൻസ് (9), മിച്ചൽ സ്റ്റാർക്ക് (1), നാഥൻ ലിയോൺ (7) എന്നിവരാണ് സ്‌കോർ ചെയ്തത്. 4 റൺസെടുത്ത ഹസാൽവുഡ് പുറത്താകാതെ നിന്നു.
ബംഗ്ലാദേശിനു വേണ്ടി പേസർ ഹസൻ മഹ്മൂദ് ആറ് വിക്കറ്റുകൾ വീഴ്ത്തി. ടസ്‌കിൻ അഹമ്മദും എബാദത്ത് ഹുസൈൻ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
തുടർന്ന് ബാറ്റിംഗ് ഇറങ്ങിയ ബംഗ്ലാദേശ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 43 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് എടുത്തിട്ടുണ്ട്. തൻസീദ് ഹസന്റെ മികച്ച സെഞ്ചുറിയോടെയാണ് ബംഗ്ലാദേശിന് ലീഡെടുത്തത്. ഹസൻ 101 റൺസ് എടുത്ത് പുറത്തായി. ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റിൽ ആദ്യ സെഞ്ചുറി നേടുന്ന ബംഗ്ലാദേശ് ബാറ്ററെന്ന ചരിത്ര നേട്ടമാണ് തൻസീദ് ഹസൻ സ്വന്തമാക്കിയത്. 25 കാരനായ തൻസീദിന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരമായിരുന്നു ഇത്. 2003 ൽ ഹന്നാൻ സർക്കാറിന്റെ (76) റൺസായിരുന്നു ബംഗ്ലാദേശ് താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്‌കോർ.
ഷാദ്മാൻ ഇസ്ലാം (20), മൈമിനുൾ ഹക്ക് (49), ക്യാപ്ടൻ നജിമുൾ ഹുസൈൻ ഷാന്റോ (84) റൺസെടുത്ത് പുറത്തായി. മുഷിഫിഖുർ റഹിം (26), ലിറ്റൺ ദാസ് (0) റൺസുമെടുത്ത് പുറത്താകാതെ നിൽക്കുന്നു. ബംഗ്ലാദേശിന് ഇപ്പോൾ 102 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
