ട്രംപിന്റെ നിര്‍ണായക നീക്കം: കപ്പലുകള്‍ ഇനി വിദേശത്തും നിര്‍മിക്കാം; വിമാനവാഹിനികളില്‍ പരമ്പരാഗത രീതി തിരികെ കൊണ്ടുവരാന്‍ ഉത്തരവ്

AUGUST 14, 2026, 9:01 AM

വാഷിംഗ്ടണ്‍: യു.എസ് നാവികസേനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന രണ്ട് പ്രധാന നിര്‍ദേശങ്ങളില്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. യു.എസ് നാവികസേനയ്ക്കായുള്ള കപ്പലുകള്‍ വിദേശത്ത് നിര്‍മിക്കുന്നതിനാണ് വെള്ളിയാഴ്ച പുറത്തിറക്കിയ ദേശീയ സുരക്ഷാ മെമ്മോറാണ്ടത്തിലൂടെ ട്രംപ് അനുമതി നല്‍കിയത്. കൂടാതെ വിമാനവാഹിനി കപ്പലുകളില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയരുന്നതിനായി നിലവില്‍ ഉപയോഗിക്കുന്ന ഇലക്ട്രോമാഗ്‌നറ്റിക് സിസ്റ്റത്തിന് (EMALS) പകരം പരമ്പരാഗത രീതിയായ സ്റ്റീം കറ്റപ്പള്‍ട്ടുകളിലേക്ക് തിരികെ പോകാനും നാവികസേനയോട് ഉത്തരവിട്ടു.

ജനറല്‍ ആറ്റോമിക്‌സ് നിര്‍മിച്ച ഇലക്ട്രോമാഗ്‌നറ്റിക് എയര്‍ക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം ഏറെ ചെലവേറിയതും സങ്കീര്‍ണവുമാണെന്ന് ട്രംപ് നിരന്തരം വിമര്‍ശിച്ചിരുന്നു. പുതിയ നിര്‍ദേശം നടപ്പിലാകുന്നതോടെ ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് ക്ലാസ് വിമാനവാഹിനികളിലെ നാലാമത്തെ കപ്പലായ ഡോറിസ് മില്ലറില്‍ പഴയ സ്റ്റീം കറ്റപ്പള്‍ട്ടുകളാകും ഘടിപ്പിക്കുക. ആദ്യത്തെ മൂന്ന് കപ്പലുകളില്‍ ഇലക്ട്രോമാഗ്‌നറ്റിക് സിസ്റ്റമാണ് ഉപയോഗിച്ചിരുന്നത്.

കേവലം ഒരു ഡിസൈന്‍ മാറ്റം മൂലം അമേരിക്കന്‍ നികുതിദായകര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ അധിക ബാധ്യത വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2026 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡില്‍ EMALS സാങ്കേതികവിദ്യ ഉപയോഗിച്ച് 36,863 എയര്‍ക്രാഫ്റ്റ് ലോഞ്ചുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിര്‍മാണത്തിന്റെ പകുതിയോളം പൂര്‍ത്തിയായ ഘട്ടത്തില്‍ ഇത്തരമൊരു മാറ്റം വരുത്തുന്നത് പദ്ധതിക്ക് വന്‍ ചെലവും സമയനഷ്ടവും സുരക്ഷാ വെല്ലുവിളികളും ഉണ്ടാക്കുമെന്നും തീരുമാനത്തില്‍ പുനര്‍ചിന്തനം വേണമെന്നും EMALS നിര്‍മാതാക്കളായ ജനറല്‍ ആറ്റോമിക്‌സ് പ്രതികരിച്ചു. ഹന്റിംഗ്ടണ്‍ ഇംഗാള്‍സ് ആണ് ഈ കപ്പലുകളുടെ പ്രധാന നിര്‍മാതാക്കള്‍. 2026 അവസാനത്തോടെ അടിത്തറയിടുന്ന ഡോറിസ് മില്ലര്‍ കപ്പല്‍ 2034 തുടക്കത്തില്‍ നാവികസേനയ്ക്ക് കൈമാറാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് യു.എസ് നാവികസേനാ കപ്പലുകള്‍ വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുന്നത്. അമേരിക്കന്‍ കപ്പല്‍ശാലകളില്‍ നിക്ഷേപം നടത്തുന്ന വിദേശ നിര്‍മാതാക്കള്‍ക്ക് അവരുടെ മാതൃ രാജ്യങ്ങളിലെ ഷിപ്പ് യാര്‍ഡുകളില്‍ പരമാവധി രണ്ട് കപ്പലുകള്‍ വരെ നിര്‍മിക്കാന്‍ താല്‍ക്കാലിക അനുമതി ലഭിക്കും. നാവികസേനയിലെ കപ്പലുകളുടെ കുറവ് അതിവേഗം പരിഹരിക്കുന്നതിനാണ് ഈ മാറ്റം. ഇതോടൊപ്പം, അന്തര്‍വാഹിനികളുടെയും വിമാനവാഹിനികളുടെയും അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചാമതൊരു നാവികസേനാ ഷിപ്പ്യാര്‍ഡ് കൂടി സ്ഥാപിക്കാന്‍ പ്രതിരോധ സെക്രട്ടറിയോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary

President Donald Trump signed a national security memorandum mandating a major shift in U.S. naval policy by ordering the Navy to abandon the Electromagnetic Aircraft Launch System (EMALS) and return to steam catapults starting with the fourth Ford-class aircraft carrier, the USS Doris Miller—a move contractor General Atomics warns will introduce significant costs and schedule risks given production is already nearly half complete. Additionally, the directive temporarily allows select foreign shipbuilders to construct up to two vessels overseas to bridge domestic manufacturing gaps and instructs the Department of Defense to establish a fifth public Navy shipyard to relieve severe maintenance backlogs for submarines and aircraft carriers.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam