'അന്യന്‍' മോഡല്‍ അബ്യൂസും മൗനം പൂണ്ട കടല്‍ത്തീരവും: ധ്രുവ് വിക്രമിന്റെ നിശബ്ദ വീഡിയോ അനുപമയ്ക്കുള്ള മറുപടിയോ ?

AUGUST 14, 2026, 7:48 AM

മുന്‍ പ്രണയബന്ധത്തില്‍ നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ചും 'നാര്‍സിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും' നടി അനുപമ പരമേശ്വരന്‍ നടത്തിയ തുറന്നുപറച്ചിലുകള്‍ സിനിമാ ലോകത്ത് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. പങ്കാളിയുടെ പേര് അനുപമ നേരിട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, നടന്‍ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകള്‍ നിലനിന്നിരുന്നതിനാല്‍ സോഷ്യല്‍ മീഡിയ വിരല്‍ ചൂണ്ടിയത് ധ്രുവ് വിക്രമിന് നേരെയായിരുന്നു. ഇതിനു പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണമെന്നോണം ധ്രുവ് വിക്രം പങ്കുവച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ മടങ്ങിയെത്തിയ ധ്രുവ് വിക്രം, അടിക്കുറിപ്പുകളോ മറ്റു വിശദീകരണങ്ങളോ ഇല്ലാതെ വൈകുന്നേരത്തെ കടല്‍ത്തീരത്തു നിന്നുള്ള ഒരു നിശബ്ദ വിഡിയോ ദൃശ്യമാണ് സ്റ്റോറിയായി പങ്കുവച്ചത്. കടലില്‍ തിരമാലകള്‍ അടിയുന്നതും കുട്ടികള്‍ കളിക്കുന്നതുമായ ഈ വിഡിയോയിലൂടെ, ആരോപണങ്ങളോട് നേരിട്ട് പ്രതികരിക്കാതെ പൂര്‍ണ മൗനം പാലിക്കുക എന്ന നിലപാടാണ് താരം സ്വീകരിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന ധ്രുവ്, കഴിഞ്ഞ ഒക്ടോബറില്‍ തന്റെ പുതിയ ചിത്രമായ 'ബൈസണ്‍' പ്രൊമോഷന്റെ ഭാഗമായാണ് അവസാനമായി ഒരു പോസ്റ്റ് പങ്കുവച്ചിരുന്നത്.

അഭിമുഖത്തില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച അനുപമ, പങ്കാളിയില്‍ നിന്നും നേരിട്ട മാനസികാവസ്ഥയെ വിക്രം നായകനായ അന്യന്‍ സിനിമയിലെ കഥാപാത്രങ്ങളോടാണ് ഉപമിച്ചത്. ചില ദിവസങ്ങളില്‍ അതിരറ്റ സ്‌നേഹം നല്‍കി റെമോയെപ്പോലെ പെരുമാറുന്ന പങ്കാളി, തൊട്ടടുത്ത ദിവസം അന്യനായി മാറി ഭയം വിതയ്ക്കുമെന്നും, അതിനുശേഷം തെറ്റുകള്‍ ഏറ്റുപറഞ്ഞ് അമ്പിയെപ്പോലെ കരഞ്ഞ് വീണ്ടും വലയിലാക്കുമെന്നും അനുപമ വെളിപ്പെടുത്തി. വസ്ത്രധാരണത്തിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും പങ്കാളി പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും തന്റെ വിജയചിത്രമായ ഡ്രാഗണ്‍ പ്രൊമോഷനില്‍ പോലും പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബന്ധം തുടങ്ങി മൂന്ന് മാസത്തിനുള്ളില്‍ വിവാഹനിശ്ചയത്തിനായി എതിര്‍ഭാഗത്തെ കുടുംബം കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും, അഭിനയം അവസാനിപ്പിച്ച് പൂര്‍ണ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് താന്‍ അതില്‍ നിന്ന് പിന്മാറിയതെന്നും അനുപമ വ്യക്തമാക്കി. പണം കണ്ടാണ് ബന്ധത്തില്‍ തുടര്‍ന്നതെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി, താന്‍ മുന്‍കൈയെടുത്താണ് വിവാഹനിശ്ചയം നീട്ടിവെച്ചതെന്നും അനുപമ ഓര്‍മ്മിപ്പിച്ചു.

'ഇനി അനുവാദങ്ങളോ ഭയമോ ഇല്ലാതെ ഞാന്‍ എന്റെ ജീവിതം വീണ്ടെടുക്കുന്നു' എന്ന് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതിന് പിന്നില്‍ ഇത്തരം വലിയൊരു അതിജീവനത്തിന്റെ കഥയുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam