ന്യൂഡല്‍ഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് എസ്പി ശശിധരന്‍ ശങ്കരന്‍ എഴുത്തച്ഛന്‍ അര്‍ഹനായി. ക്രമസമാധാന-അന്വേഷണ രംഗങ്ങളില്‍ തിളങ്ങിയ ഉദ്യോഗസ്ഥരെ ആദരിക്കുന്നതിനായി പ്രഖ്യാപിച്ച പട്ടികയില്‍ കേരള പോലീസ്, അഗ്‌നിരക്ഷാ സേന, ജയില്‍ വകുപ്പ് എന്നിവയില്‍ നിന്നായി ആകെ 11 ഉദ്യോഗസ്ഥരാണ് ഇടംനേടിയത്.
കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസ്, ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസ് തുടങ്ങി പ്രമാദമായ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനാണ് എസ്പി എസ്. ശശിധരന്‍. സംസ്ഥാനത്തുനിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടുന്ന ഏക ഉദ്യോഗസ്ഥനും ഇദ്ദേഹമാണ്. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ക്ക് പോലീസ് വിഭാഗത്തില്‍ നിന്ന് ഐജി രാജ്പാല്‍ മീണ, എസ്പി ബിനു രാമകൃഷ്ണ പിള്ള, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ രവികുമാര്‍ വി.ആര്‍, സുരേഷ് ബാബു എസ്.എസ്, എസ്പി ഉജ്ജ്വല്‍ കുമാര്‍ ജി, സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതിഷ് കുമാര്‍ എസ്.എല്‍ എന്നിവരെ തെരഞ്ഞെടുത്തു.
അഗ്‌നിരക്ഷാ സേനാ വിഭാഗത്തില്‍ മികച്ച സേവനം കാഴ്ചവെച്ച അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ രാജേന്ദ്രന്‍ നായര്‍ ജെ, സെബാസ്റ്റ്യന്‍ ജോസഫ് എം എന്നിവരും പുരസ്‌കാരപ്പട്ടികയില്‍ ഇടംപിടിച്ചു. ജയില്‍ വകുപ്പില്‍ നിന്ന് ഗ്രേഡ് 1 അസിസ്റ്റന്റ് സൂപ്രണ്ട് സുനില്‍ എസ്. കുമാര്‍, പ്രിസണ്‍ ഓഫീസര്‍ എം.കെ. മോഹന്‍ദാസ് എന്നിവരും രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
