സാവി ഹെർണാണ്ടസ് നെതർലാൻഡിന്റെ ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലകൻ

AUGUST 14, 2026, 4:21 AM

ആംസ്റ്റർഡാം: നെതർലാൻഡ്‌സ് ദേശീയ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനായി സ്മാനിഷ് ഇതിഹാസം സാവി ഹെർണാണ്ടസ്. അരനൂറ്റാണ്ടിനിടെ ഡച്ച് ടീമിന്റെ പരിശീലകനാകുന്ന ആദ്യ വിദേശിയാണ് സാവി. ഏണസ്റ്റ് ഹാപ്പലാണ് (1977-78)

ഇതിനുമുമ്പ് ഡച്ച് ടീമിനെ പരിശീലിപ്പിച്ച വിദേശി. ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ റൊണാൾഡ് കോമാന് പകരമാണ് 46കാരനായ സാവി എത്തുന്നത്. 2030 ലോകകപ്പ് വരെയാണ് കരാർ. 2024ൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം വിശ്രമത്തിലായിരുന്നു സാവി.

2010ലെ ലോകകപ്പ് ഫൈനലിൽ നെതർലൻഡ്‌സിനെ പരാജയപ്പെടുത്തിയ സ്പാനിഷ് ടീമിലെ പ്രധാനിയായിരുന്നു സാവി. ബാഴ്‌സലോണയിൽ 17 വർഷം കളിച്ച സാവി, ഖത്തർ ക്ലബ്ബായ അൽ സാദിലൂടെയാണ് പരിശീലന കരിയർ ആരംഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam