ന്യൂഡല്‍ഹി: ദേശീയ സെന്‍സസ് പ്രക്രിയയുടെ രണ്ടാം ഘട്ട വിവരശേഖരണത്തിനായി 40 ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. സെന്‍സസ് ചരിത്രത്തില്‍ ആദ്യമായി ജാതി സംബന്ധിച്ച വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ശൈത്യമേഖലകളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെയാണ് രണ്ടാം ഘട്ട ജനസംഖ്യാ കണക്കെടുപ്പ് നടക്കുക. ഓഗസ്റ്റ് 17 മുതല്‍ 31 വരെ ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യവും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് മേഖലകളിലെ പോപ്പുലേഷന്‍ എന്യൂമറേഷന്‍ അടുത്ത വര്‍ഷം ആരംഭിക്കും.
വ്യക്തിഗതവും സാമൂഹികവുമായ വിവരങ്ങള്‍ വിശദമായി ശേഖരിക്കുന്ന രീതിയിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികളുടെ വൈവാഹിക നില, വിവാഹസമയത്തെ പ്രായം, പങ്കാളിയുടെ പേര്, പൗരത്വം, മതം, മാതൃഭാഷ, അറിയാവുന്ന മറ്റ് ഭാഷകള്‍ എന്നിവയോടൊപ്പം ഭിന്നശേഷി വിവരങ്ങളും സെന്‍സസിന്റെ ഭാഗമായി ആരായും. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണോ എന്ന് ചോദിക്കുന്നതിനൊപ്പം ജാതി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ശേഖരിക്കും.
ഇതിനുപുറമെ വിദ്യാഭ്യാസ യോഗ്യത, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ സാമ്പത്തിക-സാങ്കേതിക വിവരങ്ങളും വിവരശേഖരണത്തില്‍ അടങ്ങിയിട്ടുണ്ട്. സമീപകാലത്ത് ലോകത്തെമ്പാടും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച സ്ഥലം സംബന്ധിച്ച ചോദ്യവും ഇത്തവണത്തെ സെന്‍സസിലെ പ്രധാന സവിശേഷതയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
