മധുര: പെൺസുഹൃത്ത് സംസാരിക്കാത്തതിലുള്ള ദേഷ്യത്തിൽ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ 23-കാരൻ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. ചുമട്ടുതൊഴിലാളിയായ നാഗാർജുന എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആറു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ഒരു ആഴ്ചയായി പെൺകുട്ടി സംസാരിക്കാൻ കൂട്ടാക്കാത്തതിൽ പ്രകോപിതനായാണ് നാഗാർജുന ഈ അക്രമം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
മദ്യ ലഹരിയിലായിരുന്ന ഇയാൾ ബോംബിന് തീ കൊളുത്തി എറിയുന്നതിനിടെ അബദ്ധത്തിൽ അത് സ്വന്തം ശരീരത്തിലേക്ക് തെറിച്ചുവീഴുകയും തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
