ഡൽഹി ജൽ ബോർഡ് അഴിമതി കേസ്: ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയിന് ജാമ്യം

SEPTEMBER 3, 2026, 4:54 AM

ന്യൂഡൽഹി: ഡൽഹി ജൽ ബോർഡുമായി  ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന് ജാമ്യം അനുവദിച്ച് ഡൽഹി റോസ് അവന്യൂ കോടതി.

പ്രത്യേക ജഡ്ജി ഡിഗ് വിനയ് സിംഗാണ് ജാമ്യാപേക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. 2 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം നൽകിയത്.

ആഗസ്റ്റ് 19 മുതൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു സത്യേന്ദർ ജെയിൻ. ഡൽഹി ജൽ ബോർഡിന്റെ റോഹിണിയിലെ മലിനജല സംസ്‌കരണ പ്ലാന്റിന്റെ (STP) ശേഷി കൂട്ടുന്നതിനായി 'യൂറോടെക് എൻവയോൺമെന്റൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയെന്നാണ് കേസ്.

vachakam
vachakam
vachakam

സാങ്കേതിക പഠനങ്ങളൊന്നും നടത്താതെ പ്ലാന്റ് ശേഷി പ്രതിദിനം 15 ദശലക്ഷം ഗാലനിൽ നിന്ന് 30 ദശലക്ഷം ഗാലനായി ഉയർത്തിയത് വഴി 123 കോടി രൂപയുടെ നിർമ്മാണച്ചെലവ് വർദ്ധനവുണ്ടായെന്നും ഇതിലൂടെ കമ്മീഷൻ തട്ടിപ്പ് നടന്നെന്നുമാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ ആരോപണം. ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2024 മെയ് മാസത്തിലാണ് എ.സി.ബി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam