മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇടത് പാർട്ടികൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും

SEPTEMBER 25, 2026, 9:13 PM

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇടത് പാർട്ടികൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും.സിപിഎം, സിപിഐ, സിപിഐ(എംഎൽ)-ലിബറേഷൻ, ആർഎസ്പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ അഞ്ച് ഇടത് പാർട്ടികളാണ് സംയുക്തമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെയാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക.ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നും പാർട്ടികൾ ആവശ്യപ്പെടുന്നു. 

കൂടാതെ, എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക, വോട്ടർപട്ടികയിൽ നിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇടത് പാർട്ടികൾ മുന്നോട്ടുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പല ഘട്ടങ്ങളിലും എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഇടത് പാർട്ടികളുടെ വിമർശനം. 

vachakam
vachakam
vachakam

എന്നാൽ, കമ്മീഷനിലെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങൾ സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam