ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വന്‍ സ്വര്‍ണ വേട്ട; 17 കോടിയുടെ വിദേശ സ്വര്‍ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

SEPTEMBER 24, 2026, 7:17 AM

ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവഴിയുള്ള സ്വര്‍ണക്കടത്ത് തടയുന്നതിന്റെ ഭാഗമായി റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സും നടത്തിയ സംയുക്ത പരിശോധനകളില്‍ വന്‍ സ്വര്‍ണവേട്ട. പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി 17 കോടി രൂപ വിലമതിക്കുന്ന 12 കിലോയോളം വിദേശ സ്വര്‍ണമാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന വിവിധ റെയ്ഡുകളിലൂടെ വന്‍ കള്ളക്കടത്ത് ശൃംഖലയെയാണ് ഉദ്യോഗസ്ഥര്‍ പൊളിച്ചടുക്കിയത്. രാജ്യത്തേക്ക് അനധികൃതമായി സ്വര്‍ണം കടത്താന്‍ കള്ളക്കടത്തുകാര്‍ ബംഗ്ലാദേശ് അതിര്‍ത്തി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് ഈ പരിശോധനകളിലൂടെ വ്യക്തമാകുന്നത്.

വിവിധ ദിവസങ്ങളിലായി നടന്ന പരിശോധനകളിലാണ് ഇത്രയധികം സ്വര്‍ണം കണ്ടെടുത്തത്. സെപ്റ്റംബര്‍ 10, 11 തീയതികളില്‍ ബിഒപി പത്തര്‍ഗട്ട മേഖലയിലെ അതിര്‍ത്തി വേലിക്ക് സമീപത്ത് നിന്ന് 5.9 കിലോ വരുന്ന 48 സ്വര്‍ണക്കട്ടികള്‍ ബിഎസ്എഫ് കണ്ടെത്തിയിരുന്നു. പിന്നീട് സെപ്റ്റംബര്‍ 20, 21 തീയതികളില്‍ പശ്ചിമ ബംഗാളിലെ ബിഒപി ഗോംഗ്ര മേഖലയിലെ അതിര്‍ത്തി റോഡിന് സമീപത്തുനിന്ന് ഉടമസ്ഥരില്ലാത്ത നിലയില്‍ 3.15 കിലോ തൂക്കമുള്ള 27 സ്വര്‍ണക്കട്ടികളും കണ്ടെടുത്തു. ഇതിനുപുറമെ സെപ്റ്റംബര്‍ 21 ന് ബിഒപി മഹാഖോലയിലെ ഹാത്ഖോല ഗ്രാമത്തില്‍ ഒരു ഹാന്‍ഡ് പമ്പിന് സമീപം ഒളിപ്പിച്ച നിലയില്‍ 1.16 കിലോ വരുന്ന 10 സ്വര്‍ണക്കട്ടികളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ സ്വര്‍ണമെല്ലാം 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിര്‍ത്തി പ്രദേശങ്ങള്‍ക്ക് പുറമെ ട്രെയിന്‍ യാത്രക്കാരില്‍ നിന്നും സംഘം സ്വര്‍ണം പിടികൂടിയിട്ടുണ്ട്. പട്നയില്‍ ഒരു ട്രെയിന്‍ യാത്രക്കാരന്റെ കാലിലെ നീ-ക്യാപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 1.71 കിലോ വരുന്ന 15 സ്വര്‍ണക്കട്ടികളും 4 ചെറിയ സ്വര്‍ണക്കഷ്ണങ്ങളുമാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ബംഗ്ലാദേശില്‍ നിന്ന് കടത്തിക്കൊണ്ടുവന്നതാണ് ഈ സ്വര്‍ണമെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നിയമവിരുദ്ധമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഇയാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അതിര്‍ത്തി കടന്നുള്ള സ്വര്‍ണക്കടത്തിനെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam