'വ്യാജ പനീറു'കൾക്ക് പിടിവീഴും: രാജ്യവ്യാപക നിരോധനത്തിന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

SEPTEMBER 24, 2026, 9:14 AM

ഡൽഹി: പാൽ ഉത്പന്നങ്ങളല്ലാതെ മറ്റ് ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ പനീർ ഉത്പന്നങ്ങൾക്ക് (Analogue Paneer) ഇനി മുതൽ 'പനീർ' എന്ന പേര് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇൻഡ്യ (FSSAI). 

ഇത്തരം ഉത്പന്നങ്ങളുടെ പേരിലും ലേബലിലും വിപണനത്തിലും പനീർ എന്ന വാക്ക് ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. യഥാർത്ഥ പനീറാണെന്ന് കരുതി ഉപഭോക്താക്കൾ ഇത്തരം കൃത്രിമ ഉത്പന്നങ്ങൾ വാങ്ങുന്നത് തടയാനും, ഇവയുടെ യഥാർത്ഥ ചേരുവകളെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തത നൽകാനുമാണ് ഈ നീക്കം.

പാൽ അല്ലാത്ത സസ്യ എണ്ണകൾ, കൊഴുപ്പുകൾ, അന്നജം (Starch) തുടങ്ങിയവ ഉപയോഗിച്ച് യഥാർത്ഥ പനീറിന്റെ അതേ രൂപത്തിലും ഘടനയിലും നിർമ്മിച്ചെടുക്കുന്നവയാണ് അനലോഗ് പനീറുകൾ. 2026 സെപ്റ്റംബർ ഇരുപത്തിരണ്ടിന് പുറപ്പെടുവിച്ച ഭക്ഷ്യ സുരക്ഷാ മാനദണ്ഡ കരട് ഭേദഗതി പ്രകാരം പാലിൽ നിന്നല്ലാതെ നിർമ്മിക്കുന്ന യാതൊരു ഉത്പന്നങ്ങൾക്കും പനീർ എന്ന് പേരിടാൻ അനുവാദമുണ്ടായിരിക്കില്ല. 

vachakam
vachakam
vachakam

നിലവിൽ ഡെയറി കാറ്റഗറിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പോലും തങ്ങളുടെ ലേബലുകളിൽ നിന്ന് ഈ പേര് ഒഴിവാക്കേണ്ടി വരും. പൊതുജനങ്ങളിൽ നിന്നും അഞ്ചുമാസത്തെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷമായിരിക്കും ഈ നിയമത്തിൽ അന്തിമ തീരുമാനമെടുക്കുക.

കഴിഞ്ഞ കുറച്ചു നാളുകളായി ഇത്തരം വ്യാജ പനീറുകൾക്കെതിരെ രാജ്യത്ത് കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. മുൻപ് മഹാരാഷ്ട്രയിൽ നോൺ-ഡെയറി പനീറുകളുടെ ഉത്പാദനവും വിതരണവും പൂർണ്ണമായി നിരോധിച്ചിരുന്നു. മുംബൈ, താനെ, പുണെ തുടങ്ങിയ നഗരങ്ങൾക്ക് പുറമെ ഉത്തർപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരം വ്യാജ ഉത്പന്നങ്ങൾക്കെതിരെ വലിയ തോതിൽ റെയ്ഡുകൾ നടന്നിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam