തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്.30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ബമ്പർ നറുക്കെടുപ്പ് ഉച്ചയ്ക്ക് 1.30ന് കെ മുരളീധരൻ നിർവഹിക്കും.തിരുവോണം ബമ്പറിന്‍റെ 90 ലക്ഷം ടിക്കറ്റുകളും പൂർണമായി വിറ്റുതീർന്നു. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ടിക്കറ്റുകൾ വിറ്റ് തീരുന്നത്.
500 രൂപ വിലയുള്ള 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതിലൂടെ 450 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. ജിഎസ്ടി ഉൾപ്പെടെ ഏജന്‍റുമാർ ലോട്ടറി കാര്യാലയത്തിൽ അടയ്ക്കുന്നത് ടിക്കറ്റൊന്നിന് 411 രൂപയാണ്. ഏജൻസി കമ്മീഷനും ജിഎസ്ടി ഒഴിച്ചുള്ള തുകയും കണക്കാക്കിയാൽ സർക്കാരിന് ഒരു ടിക്കറ്റിൽ നിന്ന് ഏകദേശം 268 രൂപ ലഭിക്കും.
ഈ കണക്കുപ്രകാരം 90 ലക്ഷം ടിക്കറ്റുകൾ വഴി സർക്കാർ ഖജനാവിലേക്ക് 241.20 കോടിയിലധികം രൂപയെത്തി. ഇതിൽ 125.54 കോടി രൂപയാണ് സമ്മാന ഇനത്തിൽ നൽകുന്നത്. ജിഎസ്ടി ഇനത്തിൽ ലഭിക്കുന്ന 128.52 കോടി രൂപയുടെ പാതിയും കേരളത്തിന് സ്വന്തമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
