യുവാവിന്റെ ജീവനെടുത്തത്  വറ്റ മത്സ്യമോ? വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു

NOVEMBER 4, 2026, 6:38 PM

തിരുവനന്തപുരം: യുവാവിന്റെ ജീവനെടുത്തത്  വറ്റ മത്സ്യമോ?  വറ്റ മത്സ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു. ഭക്ഷ്യവിഷബാധ ആണെന്നാണ് ആശുപത്രിയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. 

 ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ വീട്ടിൽ സുധീർ (40) ആണ് മരിച്ചത്. മത്സ്യതൊഴിലാളി കൂടിയാണ് മരിച്ച സുധീർ. സുധീറിന്‍റെ ബോട്ടിൽ മത്സ്യം ലഭിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോട്ടിൽ ലഭിച്ച 25 കിലോ തൂക്കം വരുന്ന 28 ഓളം മത്സ്യം വാങ്ങിയിരുന്നു. ഇതിൽ കുറച്ച് ഭാ​ഗം സുധീറും കുടുംബവും ഉപയോഗിച്ചിരുന്നു. 

  ഒക്ടോബർ 26 മുതൽ പെരുമാതുറ, മുതലപ്പൊഴി ഭാഗത്ത് വറ്റ മത്സ്യത്തിന്‍റെ ചാകരയുണ്ടായിരുന്നു. തുടർന്ന് വിപണിയിൽനിന്നും മത്സ്യം വാങ്ങി കഴിച്ച ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. 27 പേർ അന്ന് ആശുപത്രിയിൽ ചികിത്സതേടിയതായാണ് വിവരം. ഇതിൽ സുധീറിന്‍റെ കുടുംബത്തിലെ ബന്ധുക്കൾക്കും അലർജിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. 

vachakam
vachakam
vachakam

ഇക്കഴിഞ്ഞ ഒക്ടോബർ 28നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സുധീറിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്‍റിലെറ്ററിലേക്ക് മാറ്റിയിരുന്നു.

 ചാകരയിൽ അടിഞ്ഞ മീനിനൊപ്പം പഴകിയ മീൻ കൂടെ വിൽപ്പനക്കാർ ചേർത്തിട്ടുണ്ടാകാമെന്നാണ് നിഗമനം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam