പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധകന് ദാരുണാന്ത്യം

SEPTEMBER 25, 2026, 7:34 PM

പൂച്ചാക്കൽ: പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധകന് ദാരുണാന്ത്യം. ആലപ്പുഴ പൂച്ചാക്കലിലാണ് ദാരുണമായ സംഭവമുണ്ടായത്.  

പാണാവള്ളി പഞ്ചായത്ത് പതിനേഴാം വാർഡ് കോളവേലി ഉന്നതിയിൽ പൊന്നനാണ് (68) മരിച്ചത്.  പുന്നച്ചുവട് ഭാഗത്ത് പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നലുകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അവശനായി നടന്ന് വീടിന് സമീപമെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പൂച്ചാക്കൽ, ചേർത്തല എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: മൈഥിലി. മകൻ: ബിജു.

കടന്നൽ കുത്തേറ്റാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

vachakam
vachakam
vachakam

കടന്നൽ കുത്തേറ്റാൽ ഉടൻ തന്നെ കുത്തേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഐസ് വെച്ച് നീരും വേദനയും കുറയ്ക്കാൻ ശ്രമിക്കണം.  : കുത്തേറ്റ ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെട്ടാൽ ചൊറിയാൻ പാടില്ല, ഇത് കൂടുതൽ അണുബാധയ്ക്ക് കാരണമാകും.

കടന്നൽ കുത്തേറ്റയാൾക്ക് ശ്വാസംമുട്ടൽ, തലകറക്കം, ചുണ്ടുകളിലോ നാക്കിലോ നീരു വരുക തുടങ്ങിയ അലർജി ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ തന്നെ [അപകടാവസ്ഥ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ എത്തിക്കുക].ഒന്നിൽ കൂടുതൽ തവണ കുത്തേറ്റാൽ (പ്രത്യേകിച്ച് കുട്ടികൾക്ക്) അല്ലെങ്കിൽ വായുടെ ഉള്ളിലാണ് കുത്തേറ്റതെങ്കിൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam