ചെന്നൈ: തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്ത് എത്തും. ഉച്ചയ്ക്ക് മൂന്നുമണിയോടെ ചെങ്കൽപേട്ട് ആത്തൂർ ടോൾഗേറ്റിന് സമീപമാണ് വിജയയുടെ പ്രചാരണ പരിപാടി നടക്കുന്നത്.
മധുരാന്തകത്തും ധാരാപുരത്തുമാണ് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിൽ നിന്ന് അണ്ണാ ഡിഎംകെ ടിക്കറ്റിൽ ജയിച്ച ശേഷം രാജിവച്ച മുൻ എംഎൽഎമാരാണ് ടിവികെ സ്ഥാനാർഥികൾ.
ടി വികെ സ്ഥാനാർഥി മരഗതം കുമരവേലിനായി വിജയ് വോട്ട് അഭ്യർഥിക്കും. 50 ഏക്കർ സ്ഥലത്ത് നടക്കുന്ന പ്രചാരണ പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തമുണ്ടാവുമെന്നാണ് കരുതുന്നത്. കനത്ത സുരക്ഷയിലാകും പ്രചാരണം നടക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
