വീണ്ടും റാഗിംഗ് പരാതി, ഒമ്പതാം ക്ലാസുകാരന് മർദ്ദനം 

SEPTEMBER 25, 2026, 7:45 PM

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ വീണ്ടും റാഗിംഗ് പരാതി.  ഓണാഘോഷത്തിന്റെ ഭാഗമായി കളർ ഡ്രസ് ധരിച്ചതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മറ്റൊരു റാ​ഗിം​ഗ് പരാതി കൂടി. 

കളർ ഡ്രസ് ധരിച്ചുവന്നതിന് പത്താം ക്ലാസിൽ പഠിക്കുന്ന ഏതാനും വിദ്യാർത്ഥികൾ ചേർന്ന് തന്നെ ശുചിമുറിയിലേക്ക് കൊണ്ടുപോയി റാഗ് ചെയ്തുവെന്ന് പരാതിക്കാരനായ വിദ്യാർത്ഥി പറയുന്നു. തന്നെ മാനസികമായി തകർത്തതായും പണം ആവശ്യപ്പെട്ടതായും വിദ്യാർത്ഥി പറയുന്നു. 

 സ്‌കൂളിലെ ശുചിമുറിയിൽ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ റാഗ് ചെയ്‌തെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തുടർന്ന് നാല് കുട്ടികളെ അധികൃതർ സസ്‌പെന്റ് ചെയ്തു.  

vachakam
vachakam
vachakam

പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് കുട്ടികളെ സസ്‌പെന്റ് ചെയ്തത്. അതേസമയം പുതിയ സംഭവത്തിന് പിന്നാലെ നേരത്തേയുണ്ടായ റാഗംഗ് പരാതിയിൽ ഇരകളായ മൂന്ന് വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്നും ടി.സി വാങ്ങി പോയെന്നാണ് പുറത്ത് വരുന്ന വിവരം. 

ഈ സ്കൂളിൽ നേരത്തെയും റാ​ഗിം​ഗ് പരാതികൾ ഉയർന്നിരുന്നു.  ഓണാഘോഷത്തിന് മുന്നോടിയായി സ്‌കൂളിൽ കളർ കോഡ് ഡ്രസ് ധരിക്കുന്നതിനെച്ചൊല്ലിയാണ് വിദ്യാർത്ഥിനികൾ തമ്മിൽ ഇവിടെ നേരത്തേ തർക്കമുണ്ടായത്. ഓണാഘോഷത്തിന്റെ ഭാഗമായി കളർ കോഡ് ഡ്രസ് ധരിച്ചെത്തിയ കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഹിബാ ഫാത്തിമ ഈ സംഭവം അധ്യാപകരെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഇതിന്റെ പ്രതികാരമെന്നോണം അവധിക്ക് ശേഷം സ്‌കൂൾ തുറന്ന സമയത്ത് ഹിബഫാത്തിമയെ ക്രൂരമായി മർദിച്ചു എന്നാണ് പരാതി. 


vachakam
vachakam
vachakam

  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam