ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര ഭിന്നതകള്‍ വ്യക്തമാക്കുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടനടി രാജി വെക്കണമെന്നും, ജനാധിപത്യം തകര്‍ത്ത നടപടികളില്‍ സത്യം വെളിപ്പെടുത്തി മാപ്പുസാക്ഷിയാകാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
വോട്ട് നശിപ്പിക്കുകയും ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് രാജ്യത്തിന് എതിരെയുള്ള കുറ്റകൃത്യവും രാജ്യദ്രോഹവുമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ പ്രധാനികളെന്നും, ഇതില്‍ പങ്കാളികളായവര്‍ ഇന്നല്ലെങ്കില്‍ നാളെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും രാഹുല്‍ വ്യക്തമാക്കി.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വന്‍തോതില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ വോട്ട് സംരക്ഷിക്കേണ്ട സ്ഥാപനം തന്നെ വോട്ട് മോഷണത്തിന് വഴിയൊരുക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ക്രമക്കേടിലൂടെയാണ് എം.പിമാര്‍ പാര്‍ലമെന്റിലെത്തിയതെങ്കില്‍ അവര്‍ ഉണ്ടാക്കുന്ന നിയമങ്ങളും മാറ്റങ്ങളും നിയമവിരുദ്ധമാണെന്ന് കൂട്ടിച്ചേര്‍ത്തു. ജനാധിപത്യം തകരുന്നത് കണ്ടുകൊണ്ട് പ്രതിപക്ഷം കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
