റണ്‍വേയിലൂടെ നീങ്ങുന്ന വിമാനത്തില്‍ എഴുന്നേറ്റ് നിന്ന് യാത്രക്കാര്‍; സുരക്ഷാ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയ സംഭവം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍

SEPTEMBER 21, 2026, 7:38 PM

ന്യൂഡല്‍ഹി: റണ്‍വേയിലൂടെ നീങ്ങിക്കൊണ്ടിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനുള്ളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച് യാത്രക്കാര്‍ എഴുന്നേറ്റ് നിന്ന സംഭവം സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. IX 1236 വിമാനത്തില്‍ യാത്ര ചെയ്ത അമിതാവ് ദാസ് എന്ന യാത്രക്കാരന്‍ പകര്‍ത്തി എക്‌സില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് യാത്രക്കാരുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തെയും പൗരബോധമില്ലായ്മയെയും കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

വിമാനം നീങ്ങുന്നതിനിടയിലും സീറ്റുകളില്‍ ഇരിക്കാതെ നില്‍ക്കുന്ന യാത്രക്കാരുടെ ചിത്രം പുറത്തുവന്നതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രംഗത്തെത്തുകയും, യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും ഏത് സാഹചര്യവും കൈകാര്യം ചെയ്യാന്‍ ക്യാബിന്‍ ക്രൂ സജ്ജമാണെന്നും വ്യക്തമാക്കുകയും ചെയ്തു.

എങ്കിലും ടേക്ക് ഓഫ്, ലാന്‍ഡിങ് വേളകളില്‍ വിമാന ജീവനക്കാരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും അടിസ്ഥാനപരമായ യാത്രാ മര്യാദകള്‍ നിലനിര്‍ത്തേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാട്ടി കനത്ത വിമര്‍ശനമാണ് യാത്രക്കാര്‍ക്കെതിരെ ഉയരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam