വീട് ആന്റോ അഗസ്റ്റിന്റേത് തന്നെ; വാദം പൊളിച്ച് കെഎസ്ഇബി ബില്‍; തെളിവ് നശിപ്പിച്ചതിനും കേസിന് സാധ്യത

SEPTEMBER 21, 2026, 7:47 PM

കല്‍പറ്റ: അളവില്‍ക്കവിഞ്ഞ മദ്യം കണ്ടെത്തിയ വാഴവറ്റയിലെ വീട് തന്റേതല്ലെന്ന പ്രതി ആന്റോ അഗസ്റ്റിന്റെ വാദം തള്ളി കൂടുതല്‍ വ്യക്തമായ രേഖകള്‍ പുറത്ത്. വാഴവറ്റയിലെ മൂങ്ങനാനിയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷന്‍ ആന്റോ അഗസ്റ്റിന്റെ പേരില്‍ തന്നെയാണെന്ന് തെളിയിക്കുന്ന കെഎസ്ഇബി ബില്‍ പുറത്തുവന്നു. വാഴവറ്റകാരാപ്പുഴ റോഡരികിലെ കാരാപ്പുഴ റിസര്‍വോയറിനോട് ചേര്‍ന്നുള്ള നാലുനിലക്കെട്ടിടത്തിന്റെ കണ്‍സ്യൂമര്‍ നമ്പര്‍ (1167926013284) പ്രകാരം ഉടമ ആന്റോ അഗസ്റ്റിന്‍ തന്നെയെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എക്‌സൈസ് സംഘത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്നിന് ലഭിച്ച ബില്‍ പ്രകാരം 21,464 രൂപയുടെ കുടിശ്ശിക അടയ്ക്കാനുണ്ടെന്നും, ലോഡ് കൂടുതലായതിനാല്‍ മാസത്തിലൊരിക്കലാണ് ഈ വീടിന് കെഎസ്ഇബി വൈദ്യുതി ബില്‍ അയയ്ക്കാറുള്ളതെന്നും വ്യക്തമായിട്ടുണ്ട്. കെഎസ്ഇബി രേഖകള്‍ക്ക് പുറമേ മുട്ടില്‍ പഞ്ചായത്തിലെ രേഖകള്‍ പ്രകാരവും വീട്ടിന്റെ ഉടമസ്ഥാവകാശം ആന്റോ അഗസ്റ്റിനാണ്. 10581 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള 10/603 നമ്പര്‍ കെട്ടിടത്തിന്റെ ഉടമയായി രേഖപ്പെടുത്തിയിരിക്കുന്നത് ഇദ്ദേഹത്തിന്റെ പേര് തന്നെയാണ്. കൂടാതെ ഓഗസ്റ്റ് മൂന്നിന് ജിഎസ്ടി അധികൃതര്‍ക്ക് നല്‍കിയ മൊഴിയിലും ആന്റോ സ്വന്തം വിലാസമായി നല്‍കിയിരുന്നത് ഈ വീട് തന്നെയാണ്.

2022 ജൂണ്‍ 30 ന് ബാങ്കിന്റെ ജപ്തി നടപടികളെത്തുടര്‍ന്ന് ലില്ലി ജോസ് എന്നൊരാള്‍ ലേലത്തില്‍ പിടിച്ച വീടാണിതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതെങ്കിലും തല്‍ക്കാലം ലില്ലിക്കുട്ടിയെ പ്രതിയാക്കേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതിനിടെ കേസില്‍ തെളിവ് നശിപ്പിക്കലിനും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി കൂടിയായ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തേക്കും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വീട്ടിലെ 22 സിസിടിവി ക്യാമറകളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡി സ്റ്റോറേജ് ഡിവൈസ് എടുത്തുമാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഹൈക്കോടതി ഇന്ന് ആന്റോയുടെ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് പ്രതിക്കെതിരെ നിര്‍ണായകമായ പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam