ഒറിഗണ്‍ വെടിവെപ്പ്: അക്രമിയെ ചെറുത്തുതോല്‍പ്പിച്ച് അധ്യാപികയും രക്ഷിതാവും; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

OCTOBER 16, 2026, 7:09 PM

ഒറിഗണ്‍: അമേരിക്കയിലെ ഒറിഗണ്‍ സില്‍വര്‍ റെയില്‍ എലിമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പിന്റെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മൂന്ന് വിദ്യാര്‍ഥികളും ഒരു അധ്യാപകനും കൊല്ലപ്പെട്ട സംഭവത്തില്‍, അക്രമിയായ കൗമാരക്കാരനെതിരെ ജീവന്‍ പണയം വെച്ച് പൊരുതിയ അധ്യാപികയുടെയും രക്ഷാപ്രവര്‍ത്തനം നടത്തിയ രക്ഷിതാവിന്റെയും സമയോചിതമായ പ്രവര്‍ത്തിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്.

പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ ക്ലാസ് മുറിയിലേക്ക് പതിനാറുകാരനായ മുന്‍ വിദ്യാര്‍ത്ഥി തോക്കുമായി അതിക്രമിച്ചു കയറിയ ഉടന്‍ തന്നെ അധ്യാപിക സമയോചിതമായി ഇടപെടുകയായിരുന്നു. അക്രമിയുടെ ശ്രദ്ധ തിരിക്കാന്‍ തന്റെ മൊബൈല്‍ ഫോണ്‍ എറിയുകയും അയാളെ തടയാന്‍ ശ്രമിക്കുകയും ചെയ്ത അധ്യാപികയുടെ ഇടപെടല്‍ കൂടുതല്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായി. ഈ സമയം ശബ്ദം കേട്ട് ഓടിയെത്തിയ രണ്ട് പെണ്‍കുട്ടികളുടെ പിതാവ് തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അക്രമിയെ പലതവണ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

സംഭവസ്ഥലത്തുണ്ടായ ഈ കൂട്ടായ ചെറുത്തുനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ ഇതിലും ഉയര്‍ന്നേക്കാമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി. കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലും അപാരമായ ധൈര്യം കാട്ടിയ അധ്യാപികയെയും രക്ഷിതാവിനെയും ഒറിഗണ്‍ ഗവര്‍ണര്‍ പ്രശംസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam