പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.നട തുറക്കുമ്പോൾ ദർശനത്തിനായി വൻ ബുക്കിംഗ് ആണ് ഉണ്ടായിരിക്കുന്നത്. നട തുറക്കുന്ന ഇന്ന് മാത്രം 30,000 തീർഥാടകർ ഓൺലൈൻ വഴി ദർശനം ബുക്ക് ചെയ്തു. ഇതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കുണ്ടാകും. തുലാം ഒന്നായ ഒക്ടോബർ 18 ന് 50000 പേരും ഒക്ടോബർ 19ന് 40,000 പേരും ഇതിനോടകം ദർശനത്തിനായി ബുക്ക് ചെയ്തു.
തീര്ത്ഥാടന മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്ന് ശബരിമലയിലെത്തും. രാവിലെ ഒന്പതിന് നിലക്കലില് എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തീര്ത്ഥാടന മുന്നൊരുക്കങ്ങള് പരിശോധിക്കും.10:30ന് വിവിധ വകുപ്പുകളുടെ അവലോകന- ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില് നടക്കും.അഞ്ച് മണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദര്ശനം നടത്തും.
പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും.പന്തളം രാജകുടുംബത്തിൽ നിന്നുള്ള കുട്ടികളായ ദേവനന്ദൻ അർജുനും അനശ്വര എം രഞ്ജിത്തുമാണ് മേൽശാന്തിമാരെ തെരഞ്ഞടുക്കുന്നത്. ശബരിമല മേൽശാന്തി ലിസ്റ്റിൽ ഏഴ് പേരും മാളികപ്പുറം ലിസ്റ്റിൽ അഞ്ചുപേരുമാണുള്ളത്. മാളികപ്പുറം ലിസ്റ്റിലുള്ള അഞ്ചുപേരും ശബരിമല ലിസ്റ്റിലും ഉള്ളവരാണ്.വൃശ്ചികം ഒന്ന് മുതൽ ഒരു വർഷമാണ് തെരഞ്ഞെടുക്കപ്പെടുന്നവർ ചുമതല വഹിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
