ന്യൂഡല്ഹി: മുന് ഉപപ്രധാനമന്ത്രിയും മുതിര്ന്ന ബി.ജെ.പി നേതാവുമായ എല്.കെ അദ്വാനിയെ നെഞ്ചിലെ അണുബാധയെത്തുടര്ന്ന് ഡല്ഹി അപ്പോളോ ആശുപത്രിയില് പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെ പള്മണറി വിഭാഗത്തില് പ്രവേശിപ്പിച്ചത്.
നിലവില് വിദഗ്ധ ഡോക്ടര്മാരുടെ നിരീക്ഷണത്തിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് കഴിഞ്ഞ മെയ് മാസത്തിലും അദ്ദേഹത്തെ ഇതേ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. അന്ന് ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തനായി മടങ്ങിയിരുന്നു.
ഒക്ടോബര് 7-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്ശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
