മുംബൈ: മുംബൈയിലെ ലാൽബാഗ് കാലാചൗക്കിയിലെ വിനായക ചതുർത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം.നാല് പേർക്ക് പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2:20-ഓടെ ദത്താറാം ലാഡ് മാർഗിലെ 'കാലാചൗക്കി വിഭാഗ് സാർവജനിക് ഉത്സവ് മണ്ഡലിന്' സമീപമാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് വൻ ജനത്തിരക്കുള്ള സമയത്തായിരുന്നു അപകടം.
ഗണപതി ദർശനത്തിനെത്തിയ മുംബൈ സ്വദേശിനി രഘ്നി ഘൻശ്യാം യാദവ് (8) ആണ് മരിച്ച പെൺകുട്ടി. പരുക്കേറ്റവരെ ഭൈഖളയിലെ മസീന ആശുപത്രിയിലും പരലിലെ ഗ്ലോബൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടിയും ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരണപ്പെടുകയായിരുന്നു. പന്തലിന് സമീപം ലൈറ്റുകൾ സ്ഥാപിച്ചതിൽ സുരക്ഷാവീഴ്ചയുണ്ടായതാണ് അപകടത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
അപകടത്തിൽ പരുക്കേറ്റ കിരൺ അക്ബർ നായിക് (19), തൻവി നർഷ് ഹാണ്ടെ (19), സാഹിൽ സന്ദീപ് താരെ (19), റൂഹി സിംഗ് (12) എന്നിവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ലാൽബാഗ്ചാ രാജ പന്തലിന് സമീപം കൂട്ടുകാർക്കൊപ്പം ഇരിക്കുകയായിരുന്ന പൂനെ സ്വദേശിയായ ജയ്ദീപ് മേഘ്രാജ് നേമാഡെ (25) എന്ന യുവാവ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കാലാചൗക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
