കൈക്കൂലിയായി ചോദിച്ചത് മീൻകറിയും വറുത്തതും ഊണും; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ

SEPTEMBER 19, 2026, 11:04 PM

കരൂർ (തമിഴ്‌നാട്): കൃഷിഭൂമിയുടെ പട്ടയം നൽകുന്നതിനായി കർഷകനോട് പണത്തിന് പുറമെ മീൻകറിയും മീൻ വറുത്തതും ഊണും കൈക്കൂലിയായി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക്  സസ്‌പെൻഷൻ. കരൂർ ജില്ലയിലെ ദേവർമലൈ വില്ലേജ് ഓഫീസറായ കാർത്തി (38) എന്ന ഉദ്യോഗസ്ഥനെതിരെയാണ് ജില്ലാ കളക്ടർ നടപടിയെടുത്തത്.

തമിഴ്‌നാട് പാളയം സ്വദേശിയായ ദേവരാജൻ എന്ന വയോധികനായ കർഷകനാണ് പട്ടയത്തിനായി അപേക്ഷ നൽകിയിരുന്നത്. നടപടികൾ വേഗത്തിലാക്കാൻ 15,000 രൂപയും ഒപ്പം പ്രത്യേക ഭക്ഷണവും വേണമെന്ന് വി.എ.ഒ ആവശ്യപ്പെടുകയായിരുന്നു. വയോധികനായ പിതാവിനോട് ഭക്ഷണം കൈക്കൂലിയായി ചോദിച്ചതിനെക്കുറിച്ച് ചോദിക്കാൻ വിളിച്ച കർഷകന്റെ മകനോടും ഉദ്യോഗസ്ഥൻ ഇതേ ആവശ്യം ആവർത്തിച്ചു.

ഈ ഫോൺ സംഭാഷണം മകൻ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വൻ വിവാദമായി. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ നടത്തിയ അന്വേഷണത്തിലാണ് ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam