30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച നക്‌സൽ കമാൻഡറെ വാരണാസിയിൽ ഏറ്റുമുട്ടലിൽ വധിച്ചു

SEPTEMBER 19, 2026, 10:53 PM

 പ്രമുഖ നക്‌സൽ കമാൻഡറെ വാരണാസിക്ക് സമീപം ഏറ്റുമുട്ടലിൽ വധിച്ചു. ജാർഖണ്ഡിലെ സി.പി.ഐ (മാവോയിസ്റ്റ്) വിഭാഗത്തിൽ നിന്നും പിരിഞ്ഞുപോയ 'തേഡ് പ്രസന്റേഷൻ കമ്മിറ്റി' (TPC) എന്ന നക്‌സൽ സംഘടനയുടെ കമാൻഡറും ജാർഖണ്ഡ് ഛത്ര സ്വദേശിയുമായ ബ്രിജേഷ് ഗഞ്ചു എന്ന ഗോപാൽ സിംഗ് ഭോക്തയാണ് കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും (ATS) പോലീസും ചേർന്ന് നടപ്പിലാക്കിയ മിന്നൽ ഓപ്പറേഷനിലാണ്  30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ഈ ഭീകരനെ വധിച്ചത്.ഞായറാഴ്ച വാരണാസിക്ക് അടുത്തുള്ള രാംനഗറിലെ ലങ്ക മൈതാനത്തിന് സമീപമായിരുന്നു സംഭവം.

മുഗൾസരായിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഗഞ്ചുവിനെ തടയാൻ ശ്രമിച്ച പോലീസിന് നേരെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരിച്ചടിയിലാണ് ഇയാൾക്ക് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

vachakam
vachakam
vachakam

ഏറ്റുമുട്ടലിനിടെ യു.പി എ.ടി.എസ് ഡെപ്യൂട്ടി സൂപ്രണ്ട് വിപിൻ റായ്, ഹെഡ് കോൺസ്റ്റബിൾ നിതിൻ കൃഷ്ണ എന്നിവരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിൽ വെടിയുണ്ടകൾ തറച്ചെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഗഞ്ചുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജാർഖണ്ഡ് സർക്കാർ 25 ലക്ഷം രൂപയും ദേശീയ അന്വേഷണ ഏജൻസി (NIA) 5 ലക്ഷം രൂപയും വീതമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. ഇയാൾക്കെതിരെ നിരവധി ഭീകരാക്രമണ കേസുകൾ നിലവിലുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam