മുംബൈ: വിനായക ചതുർത്ഥി ആഘോഷത്തിനിടെ മുംബൈ ലാൽബാഗിൽ വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. കാലാചൗക്കി ദത്താറാം ലാഡ് മാർഗിലെ കാലാചൗക്കി വിഭാഗ് സാർവജനിക ഉത്സവ് മണ്ഡലിന് സമീപം ഞായറാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരിയായ രാഗിണി ഘൻശ്യാം യാദവിനെ ഉടൻ ലാൽബാഗിലെ മസീന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഗ്ലോബൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഒരു യുവതി കൂടി മരണപ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്.കിരൺ അക്ബർ നായിക് (19), തൻവി നർഷ് ഹന്ദെ (19), സാഹിൽ സന്ദീപ് താരെ (19), റൂഹി സിങ് (12) എന്നിവർ ചികിത്സയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
