കോഴിക്കോട്: നാദാപുരം കുമ്മങ്കോട് പ്രദേശത്ത് അജ്ഞാത ജീവിയുടെ ആക്രമണം. അജ്ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ പ്രദേശത്ത് കൂട് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി.
ജാഗ്രതയുടെ ഭാഗമായി പ്രദേശത്തെ മദ്രസകൾക്കും കുമ്മങ്കോട് ഈസ്റ്റ്, സൗത്ത് എൽപി സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യപിച്ചു.
ഇന്ന് ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടക്കും. പുലിയാണെന്നാണ് നാട്ടുകാർ പറയുന്നതെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വനംവകുപ്പ് നൽകിയിട്ടില്ല. പ്രദേശത്ത് കൂട് സ്ഥാപിച്ച് അജ്ഞാതജീവിയെ പിടിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
വീടിനോട് ചേർന്ന പറമ്പിലെ കാട് തെളിക്കുന്നതിനിടയിൽ വിദ്യാർത്ഥിയെ അജ്ഞാത ജീവി ആക്രമിച്ചത്. പെട്ടെന്ന് ശരീരത്തിലേക്ക് ചാടി കടിക്കുകയായിരുന്നു.
എരഞ്ഞിക്കൽ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. വനാതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാറി ജനവാസമേഖലയിലാണ് സംഭവം. പുലിയാണ് ആക്രമിച്ചതെന്നാണ് സിനാൻ പറയുന്നത്. തലക്കും ചെവിയിലും മുറിവുണ്ട്. നഖം കൊണ്ട് നെഞ്ചിലും മുറിവായിട്ടുണ്ട്. ആദ്യം നാദാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാനെ പിന്നീട് വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
