ഗുവാഹത്തി: കേരളം, കർണാടകം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ രാജിവെക്കാൻ തയ്യാറായാൽ, ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ താൻ തയ്യാറാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെയാണ് പ്രധാനമന്ത്രിയായതെന്ന് ആരോപിക്കുന്ന കോൺഗ്രസ്, അതേ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്തിനാണ് അധികാരത്തിൽ തുടരുന്നതെന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ഇവിഎമ്മുകൾ ഉപയോഗിച്ചും ചീഫ് ഇലക്ടറൽ കമ്മീഷണറുടെ മേൽനോട്ടത്തിലുമാണ് ഈ സർക്കാരുകളും അധികാരത്തിൽ വന്നതെന്നും, അതിനാൽ ആദ്യം ആ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങൾ രാജി വെക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ ഈ പരാമർശം.
രാജ്യത്ത് ജനസംഖ്യാ ഘടനയിലുള്ള മാറ്റങ്ങളും അനധികൃത കുടിയേറ്റങ്ങളും തടയാൻ എല്ലാ അഞ്ച് വർഷത്തിലും സ്പെഷ്യൽ എസ്ഐആര് നടത്തണമെന്നും അസം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വോട്ടെടുപ്പ് സംവിധാനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ചുകൊണ്ട് കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങൾ ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനാണെന്നും ഹിമന്ത ബിശ്വ ശർമ്മ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
