ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം;   ജി സുധാകരൻ

SEPTEMBER 21, 2026, 8:19 PM

ആലപ്പുഴ: ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഹൃദയത്തിൽ സൂക്ഷിക്കുന്നതിനാലാണെന്ന്   ജി സുധാകരൻ.

ആലപ്പുഴയിൽ ബ്രാഹ്മണസഭ സംസ്ഥാന കലോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂണൂൽ ധരിച്ചാലെ പൂജകൾ ശരിയാകു എന്നാണ്‌ ഇ‍‍ൗഴവർ വിശ്വസിക്കുന്നത്‌. 

 ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവർ കേരളത്തിലുണ്ട്‌. അതിന്‌ ഉദാഹരണമാണ്‌ ഇ‍ൗഴവ സമുദായം. ഇ‍ൗഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ്‌ പൂജകൾ നടത്തുന്നത്‌. 

vachakam
vachakam
vachakam

ബ്രാഹ്മണ സമൂഹത്തിലെ ഉച്ചനീചത്വങ്ങളെയാണ് ഇഎംഎസ് ഉൾപ്പെടെ എതിർത്തിട്ടുള്ളതെന്നും ജി സുധാകരൻ പറഞ്ഞു.  കേരളത്തിലെ ഈഴവ സമുദായത്തിന്റെ വലിയൊരു വിഭാഗം നടത്തുന്ന ക്ഷേത്രങ്ങളിലാണ് ഇത്തരം ആചാരങ്ങൾ തുടരുന്നതെന്നും ജി. സുധാകരൻ പറഞ്ഞു. ബ്രാഹ്മണ സാമൂഹിക വ്യവസ്ഥയുടെ സ്വാധീനം ബ്രാഹ്മണരല്ലാത്ത സമൂഹങ്ങളിലും നിലനിൽക്കുന്നുവെന്നതിന്റെ ഉദാഹരണമായാണ് അദ്ദേഹം ഈഴവ ക്ഷേത്രങ്ങളിലെ പൂജാരീതിയെ ചൂണ്ടിക്കാട്ടിയത്. 

 


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam