ലഖ്നൗ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച സംഭവത്തിൽ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന് ഭീഷണിയെന്ന് പരാതി.
സംഭവത്തിൽ ഉത്തര്‍പ്രദേശില്‍ നടത്താനിരുന്ന മൂന്ന് ഷോകള്‍ റദ്ദാക്കിയതായി പുല്‍കിത് മണി വ്യക്തമാക്കി.ഉത്തര്‍പ്രദേശിലെ നോയിഡ, ലഖ്നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ തന്റെ ഷോകളാണ് റദ്ദാക്കിയത്.
അപ്രതീക്ഷിത സാഹചര്യങ്ങളെ തുടര്‍ന്ന് നോയിഡയിലെ ഷോ റദ്ദാക്കിയതായി അറിയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. ഉണ്ടായ അസൗകര്യത്തില്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങൾ മനസിലാക്കിയതിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി പുല്‍ക്കിത് മണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മോദിയെ അനുകരിച്ച വിഷയത്തില്‍ തുടര്‍ച്ചയായി ഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഷോകള്‍ റദ്ദാക്കിയതെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
