അറസ്റ്റ് വിവരവും കാരണവും രേഖാമൂലം അറിയിക്കണം; അറിയുന്ന ഭാഷയിലാകണം: സുപ്രീം കോടതി

SEPTEMBER 21, 2026, 7:53 AM

ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അതിനുള്ള കാരണം രേഖാമൂലവും, അറസ്റ്റിലാകുന്ന വ്യക്തിക്ക് മനസ്സിലാകുന്ന ഭാഷയിലും നിര്‍ബന്ധമായും അറിയിക്കണമെന്ന് സുപ്രീം കോടതി. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും, മാനദണ്ഡം പാലിക്കാതെയുള്ള അറസ്റ്റുകള്‍ നിയമവിരുദ്ധമായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി.

ശിരോമണി അകാലിദള്‍ നേതാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

ഭരണഘടനയുടെ അനുച്ഛേദം 22 (1) പ്രകാരം ഏതൊരു വ്യക്തിക്കും പൗരനും ലഭിക്കേണ്ട പ്രാഥമിക അവകാശമാണിതെന്ന് നിരീക്ഷിച്ച കോടതി, കേവലം ഏതെങ്കിലും ഒരു ഭാഷയില്‍ നല്‍കിയാല്‍ പോരെന്നും വ്യക്തിക്ക് ഗ്രഹിക്കാന്‍ സാധിക്കുന്ന ഭാഷയില്‍ത്തന്നെ വിവരം കൈമാറണമെന്നും വ്യക്തമാക്കി.

ചുമത്തപ്പെട്ട കുറ്റത്തിന്റെ സ്വഭാവമോ ഗൗരവമോ കണക്കിലെടുക്കാതെ ഈ അവകാശം പൂര്‍ണമായും സംരക്ഷിക്കപ്പെടണം. എത്ര ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായ ആളാണെങ്കില്‍ പോലും അറസ്റ്റിന് മുന്‍പ് രേഖാമൂലം കാരണം അറിയിച്ചിരിക്കണം. ഈ നിര്‍ദേശം ലംഘിച്ച് അറസ്റ്റ് നടത്തുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീം കോടതി കര്‍ശന മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam