മോസ്‌കോ: ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം റഷ്യയില്‍ നടന്ന ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ വന്‍ വിജയത്തിലേക്ക്. ശക്തരായ പ്രതിപക്ഷ എതിരാളികളില്ലാതെ നടന്ന വോട്ടെടുപ്പില്‍ 57 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഭരണകക്ഷി ആധിപത്യം തുടരുന്നത്. മൂന്നുദിവസങ്ങളിലായി 450 അംഗ ഡ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 56.66 ശതമാനം പോളിങ് രേഖപ്പെടുത്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, എല്‍.ഡി.പി.ആര്‍, ന്യൂ പീപ്പിള്‍, ജസ്റ്റ് റഷ്യ തുടങ്ങിയ പാര്‍ട്ടികള്‍ വോട്ട് വിഹിതത്തില്‍ ഏറെ പിന്നിലാണ്. നാല് വര്‍ഷം പിന്നിട്ട യുക്രൈന്‍ യുദ്ധത്തിനും തന്റെ ഭരണനയങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ പിന്തുണയുടെ തെളിവാണ് ഈ വിജയമെന്ന് പുടിന്‍ വിശേഷിപ്പിച്ചു. അതേസമയം വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി പ്രതിപക്ഷ പാര്‍ട്ടികളും സ്വതന്ത്ര നിരീക്ഷകരും ആരോപിച്ചു. ബാലറ്റ് പെട്ടികള്‍ തുറന്ന നിലയില്‍ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പരാതികളാണ് പല മേഖലകളില്‍ നിന്നും ഉയര്‍ന്നത്. യുദ്ധത്തെ പരസ്യമായി വിമര്‍ശിച്ച യാബ്ലോകോ പാര്‍ട്ടിയെ ബാലറ്റില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയും യുദ്ധവിരുദ്ധ നിലപാടെടുത്ത ജനപ്രിയ നേതാക്കളെ ജയിലിലടച്ചും വിലക്കുകള്‍ ഏര്‍പ്പെടുത്തിയുമാണ് പുടിന്‍ ഭരണകൂടം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭയന്നുപോയ പല പ്രതിപക്ഷ നേതാക്കളും നിലവില്‍ രാജ്യത്തിന് പുറത്താണ് പ്രവാസം നയിക്കുന്നത്.
2022 ല്‍ യുദ്ധം ആരംഭിച്ച ശേഷം ഉക്രെയ്‌നില്‍ നിന്ന് പിടിച്ചെടുത്ത നാല് പ്രവിശ്യകളിലും 2014 ല്‍ പിടിച്ചെടുത്ത ക്രിമിയയിലും റഷ്യ ഇത്തവണ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ഉക്രെയ്ന്‍, ഇതിന്റെ ഫലം യാതൊരു കാരണവശാലും അംഗീകരിക്കരുതെന്ന് ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പ് ദിനത്തില്‍ റഷ്യന്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഉക്രെയ്ന്‍ വ്യാപക ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. യുദ്ധ അന്തരീക്ഷ നിലനില്‍ക്കുന്നതിനാല്‍ ഉക്രെയ്‌നില്‍ പട്ടാളനിയമം പ്രാബല്യത്തിലായതിനെ തുടര്‍ന്ന് അവിടെ ഇതുവരെ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
