കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരെ കൂടുതൽ പരാതികൾ.ഇന്നലെ മാത്രം 20-ലേറെ പേർ പരാതിയുമായി എത്തിയതായാണ് റിപ്പോർട്ടുകൾ.
വിദേശ ജോലി വാഗ്ദാനം ചെയ്ത് അഡ്വാൻസ് ഇനത്തിൽ രണ്ടും മൂന്നും ലക്ഷം രൂപ വീതം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്.വിദേശത്തുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചുനൽകിയെന്നും ജോലി ലഭിക്കാതെ വന്നതോടെ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും ചില പരാതികളിൽ വ്യക്തമാക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അർമേനിയയിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപ വാങ്ങിയെന്ന കേസിലും പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് 6.06 ലക്ഷം രൂപ വാങ്ങിയെന്ന കേസിലുമാണ് പാലാരിവട്ടം പൊലീസ് പാർവതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, പാർവതി മായ ഷാജിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിവരെയാണ് നിലവിൽ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
