തിരുവനന്തപുരം: കെടിഡിഎഫ്സിയിൽ ചട്ടവിരുദ്ധ സ്ഥാനക്കയറ്റമെന്ന് ധനകാര്യ പരിശോധന വിഭാഗം. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ആര്‍ അനീഷ് ബാബുവിന് ഡബിള്‍ പ്രൊമോഷൻ നൽകി മാനേജാരാക്കിയെന്നാണ് കണ്ടെത്തൽ.
അസിസ്റ്റന്‍റ് മാനേജരായി അനീഷ് ബാബുവിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോര്‍പേറഷനിൽ നിയമിക്കുന്നത് 13.10. 2008 ആണ്. 2014 ഡിസംബറിൽ മുൻകാല പ്രാബല്യത്തോടെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി.
2017 മാര്‍ച്ച് 28, കെടിഡിഎഫ് സിയുടെ ആദ്യ ഉത്തരവ് വന്നു. അനീഷ് ബാബുവിന് 2009 ഒക്ടോബര്‍ 23 മുതൽ മുൻകാല പ്രാബല്യത്തോടെ ഡെപ്യൂട്ടി മാനേജരായി സ്ഥാനക്കറ്റം നൽകി.
ഇതേ ദിവസം മൂന്നാമത്തെ ഉത്തരവ്. മുൻകാല പ്രാബല്യത്തോടെ അനീഷ് ബാബുവിനെ മാനേജരാക്കി. 2011 ഡിസംബര്‍ 27ന് പ്രൊബേഷൻ കഴിഞ്ഞെന്നും 2017 ഡിസംബര്‍ 19 ന് അടുത്ത ഉത്തരവ്. നിലവിൽ രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് അനീഷ് ബാബു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
